Wednesday, December 12, 2007

എന്നിലേയ്ക്കുള്ള ദൂരം

കാലപ്രവാഹമാകുന്ന മൂഷികവാഹനത്തില്‍, ജന്മാന്തരങ്ങളിലൂടെ ഞാന്‍ യാത്രതുടരുന്നു...

ആദിയില്‍ അക്കരെനിന്നും ഇക്കരെയായിരുന്നു ദൂരം.
പിന്നെ പിന്നെ സഹസ്രം നാഴികയായി;
ബ്രഹ്മാണ്ഡങ്ങള്‍ക്കിടയില്‍പ്പോലും ദൂരം ഇല്ലാതായി.


കാലവും ദൂരവും എന്റെ കൈയ്യിലാണെന്ന്
എന്റെ വിരലുകള്‍ക്കിടയില്‍ തിരിയുന്ന മൂഷികന്‍.

അത്‌ എന്റെ അല്‌പജ്ഞാനത്തിന്റെ അഹങ്കാരമായിരുന്നെന്ന് മനസ്സിലാക്കാന്‍,
ഞാന്‍ അളന്നത്‌ എത്രദൂരം ?

6 comments:

താരാപഥം said...

സംഭവങ്ങള്‍ ആണ്‌ കാലത്തെ ജനിപ്പിക്കുന്നത്. സംഭവങ്ങളെ ജനിപ്പിക്കുന്ന നിയമം കാലാതീതമാണ്‌.

നാടോടി said...

സ്വാഗതം............
നാടോടി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കുകള്‍ക്ക് നല്ല തീക്ഷ്ണതയുണ്ട്‌.ഇന്യും പ്രതീക്ഷിക്കുന്നു.

ഭാവുകങ്ങള്‍

താരാപഥം said...

ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി.
കവിത പോലെ ആയീലേ.
ഇങ്ങനെ ആവണം എന്ന് വിചാരിച്ചിരുന്നില്ല.

മാണിക്യം said...

“കാലവും ദൂരവും എന്റെ കൈയ്യിലാണെന്ന് ”
ഒന്നിരുന്ന് ചിന്തിക്കാനും മാത്രം ആശയം
ഈ രചനയില്‍ ഞാന്‍ കണ്ടു...
ഭാവുകങ്ങള്‍!!
പുതുവത്സരാശംസകള്‍!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിത