Showing posts with label എന്നിലേയ്ക്കുള്ള ദൂരം. Show all posts
Showing posts with label എന്നിലേയ്ക്കുള്ള ദൂരം. Show all posts

Wednesday, December 12, 2007

എന്നിലേയ്ക്കുള്ള ദൂരം

കാലപ്രവാഹമാകുന്ന മൂഷികവാഹനത്തില്‍, ജന്മാന്തരങ്ങളിലൂടെ ഞാന്‍ യാത്രതുടരുന്നു...

ആദിയില്‍ അക്കരെനിന്നും ഇക്കരെയായിരുന്നു ദൂരം.
പിന്നെ പിന്നെ സഹസ്രം നാഴികയായി;
ബ്രഹ്മാണ്ഡങ്ങള്‍ക്കിടയില്‍പ്പോലും ദൂരം ഇല്ലാതായി.


കാലവും ദൂരവും എന്റെ കൈയ്യിലാണെന്ന്
എന്റെ വിരലുകള്‍ക്കിടയില്‍ തിരിയുന്ന മൂഷികന്‍.

അത്‌ എന്റെ അല്‌പജ്ഞാനത്തിന്റെ അഹങ്കാരമായിരുന്നെന്ന് മനസ്സിലാക്കാന്‍,
ഞാന്‍ അളന്നത്‌ എത്രദൂരം ?