Saturday, June 14, 2008

പരീക്ഷണം

.....അഗ്രിച്ചേട്ടന്‍‌മാരെ ഒന്നു പരീക്ഷിച്ചതാ...

Sunday, April 20, 2008

ഞാന്‍ ഇയ്യുണ്ണ്യാപ്ലെനെ പറ്റിച്ചേ

"മാര്‍ക്സിനെ പറ്റിച്ച കേരളം" വായിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ പണ്ട്‌ ഒരു പറ്റിയ്ക്കല്‍ ഉണ്ടായത്‌ ഓര്‍മ്മയില്‍ വന്നു.

ഇയ്യുണ്ണ്യാപ്ലേനെ പറ്റിച്ച കഥ.

രവി ഒരു സാധാരണ കുട്ടിയായിരുന്നു. പത്തോ പതിനൊന്നോ വയസ്സുണ്ടാവും അന്ന്. കൃഷിപ്പണി ചെയ്ത്‌ കുടുംബം പുലര്‍ത്തുന്ന മാതാപിതാക്കളുടെ മൂത്ത സന്താനം. കൂലിപ്പണിയെടുത്ത്‌ കിട്ടുന്നതില്‍നിന്ന് ഓരോ ദിവസത്തേയ്ക്കുമുള്ള അവശ്യസാധനങ്ങള്‍ വാങ്ങുന്ന രീതിയാണ്‌ അക്കാലത്തുണ്ടായിരുന്നത്‌. ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും പ്രാരബ്ധം വിളിച്ചുപറഞ്ഞിരുന്നില്ല ആരും. രവിയുടെ അമ്മ ഒരു ദിവസം അവനെ വിളിച്ച്‌ 5 രൂപ കൊടുത്ത്‌ 2 രൂപയ്ക്ക്‌ പഞ്ചസാരയും 3 രൂപയ്ക്ക്‌ ചായപ്പൊടിയും വാങ്ങി വരാന്‍ പറഞ്ഞു. മിഠായിയും തിന്നുകൊണ്ടാണ്‌ രവി വീട്ടിലേയ്ക്ക്‌ കയറി വന്നത്‌. 'എവിടെ നിന്നാണ്‌ നിനക്ക്‌ മിഠായി വാങ്ങാന്‍ കാശ്‌ കിട്ടിയത്‌' അമ്മ ചോദിച്ചു. 'ഞാന്‍ 1 രൂപ ഇയ്യുണ്ണ്യാപ്ലേനെ പറ്റിച്ചു' അതുകൊണ്ട്‌ മിഠായി വാങ്ങി, എന്ന് രവി. അതെങ്ങനെ, അമ്മയുടെ സംശയം . ഇത്തിരി സങ്കോചത്തോടെ രവി പറഞ്ഞു, "ഞാനെ... ഒന്നര രൂപയ്ക്ക്‌ പഞ്ചസാരയും രണ്ടര രൂപയ്ക്ക്‌ ചായപ്പൊടിയും വാങ്ങി, എന്നിട്ട്‌ 1 രൂപ ഇയ്യുണ്ണ്യാപ്ലെനെ പറ്റിച്ച്‌ , അതുകൊണ്ട്‌ മിഠായി വാങ്ങി."

[ഇയ്യുണ്ണ്യാപ്ല - അക്കാലത്തെ ഞങ്ങളുടെ നാട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ (പലചരക്കു കടയുടെ) മുതലാളി]

Wednesday, December 12, 2007

എന്നിലേയ്ക്കുള്ള ദൂരം

കാലപ്രവാഹമാകുന്ന മൂഷികവാഹനത്തില്‍, ജന്മാന്തരങ്ങളിലൂടെ ഞാന്‍ യാത്രതുടരുന്നു...

ആദിയില്‍ അക്കരെനിന്നും ഇക്കരെയായിരുന്നു ദൂരം.
പിന്നെ പിന്നെ സഹസ്രം നാഴികയായി;
ബ്രഹ്മാണ്ഡങ്ങള്‍ക്കിടയില്‍പ്പോലും ദൂരം ഇല്ലാതായി.


കാലവും ദൂരവും എന്റെ കൈയ്യിലാണെന്ന്
എന്റെ വിരലുകള്‍ക്കിടയില്‍ തിരിയുന്ന മൂഷികന്‍.

അത്‌ എന്റെ അല്‌പജ്ഞാനത്തിന്റെ അഹങ്കാരമായിരുന്നെന്ന് മനസ്സിലാക്കാന്‍,
ഞാന്‍ അളന്നത്‌ എത്രദൂരം ?